Image

യു.എന്‍ സമ്മേളനത്തിന്റെ പ്രധാന്യം ഏറെ വലുതാണെന്ന് പ്രധാനമന്ത്രി

Published on 21 September, 2011
യു.എന്‍ സമ്മേളനത്തിന്റെ പ്രധാന്യം ഏറെ വലുതാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകം സാമ്പത്തിക, സാമൂഹിക പ്രതിസന്ധി നേരിടുന്ന സമയത്തുള്ള യു.എന്‍ സമ്മേളനത്തിന്റെ പ്രധാന്യം ഏറെ വലുതാണെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി കാലത്തിന്റെ വെല്ലുവിളികളെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യു.എന്‍ ആഗോള നായകത്വം വീണ്ടെടുക്കേണ്ട സമയമാണിത്. രാജ്യാന്തര സുരക്ഷയ്ക്ക് തീവ്രവാദം ഉള്‍പ്പടെയുള്ളവ ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന സാഹചര്യമാണിത്-മന്‍മോഹന്‍ സിങ് പറഞ്ഞു.

ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേയ്ക്ക് തിരിക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക