Image

പകര്‍ച്ചപ്പനി: നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

Published on 21 September, 2011
പകര്‍ച്ചപ്പനി: നടപടിയെടുക്കാന്‍  നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡി.എം.ഒമാര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

പകര്‍ച്ചപ്പനി സംബന്ധിച്ച് എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫീസര്‍മാരോട് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക