Image

മോഡിയുടെ ഉപവാസ സ്ഥലത്തേക്ക്‌ മാര്‍ച്ച്‌: മല്ലികാസാരാഭായി അറസ്റ്റില്‍

Published on 18 September, 2011
മോഡിയുടെ ഉപവാസ സ്ഥലത്തേക്ക്‌ മാര്‍ച്ച്‌: മല്ലികാസാരാഭായി അറസ്റ്റില്‍
അഹമദാബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഉപവാസസ്ഥലത്തേക്ക്‌ പ്രതിഷേധപ്രകടനം നടത്താനൊരുങ്ങിയ സാമൂഹ്യപ്രവര്‍ത്തക മല്ലികാസാരാഭായിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 2002ലെ ഗുജറാത്ത്‌ കലാപത്തിന്റെ ഇരകളെയും കൂട്ടി ഉപവാസസ്ഥലത്തേക്ക്‌ മാര്‍ച്ച്‌ നടത്താനൊരുങ്ങുമ്പോഴായിരുന്നു അറസ്‌റ്റെന്ന്‌ കരുതുന്നു. സാരാഭായിയെ കൂടാതെ മുകുള്‍ സിന്‍ഹയെയും ഗുജറാത്ത്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. മോഡിയുടേത്‌ ഇത്‌ സദ്‌ഭാവന ഉപവാസമല്ല. 'സാഡ്‌' ഭാവന ഉപവാസമാണ്‌.' മല്ലിക പറഞ്ഞു.

ഉപവാസത്തിനുമുമ്പ്‌ മോഡി ഇറക്കിയ കത്ത്‌ ഗുജറാത്ത്‌ കലാപ ഇരകള്‍ക്കെതിരായുള്ള പോര്‍വിളയാണെന്നും ഇതുകൊണ്ടൊന്നും ചെയ്‌ത പാപം കഴുകിക്കളയാന്‍ കഴിയില്ലെന്നും കലാപ ഇരകളുടെ പ്രതിനിധികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക