Image

പി.സി. ജോര്‍ജ്‌ നേരും നെറിയുമുള്ള നേതാവ്‌: വെള്ളാപ്പള്ളി

Published on 18 September, 2011
പി.സി. ജോര്‍ജ്‌ നേരും നെറിയുമുള്ള നേതാവ്‌: വെള്ളാപ്പള്ളി
ചേര്‍ത്തല: രാഷ്‌ട്രീയത്തില്‍ നേരും നെറിയുമുള്ള നേതാവാണ്‌ പി.സി. ജോര്‍ജ്‌ എന്ന്‌ സ്‌എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പി.സി. ജോര്‍ജിനെ തകര്‍ക്കാനാണ്‌ മന്ത്രി പി.ജെ. ജോസഫ്‌ ശ്രമിക്കുന്നത്‌. പൊതുപ്രവര്‍ത്തന രംഗത്ത്‌ നേരും നെറിയുമു ള്ള പിസി ജോര്‍ജിന്റെ വളര്‍ച്ച തനിക്ക്‌ പാരയാകുമെന്ന തിരിച്ചറിവാണ്‌ ജോസഫിന്റെ ഇത്തരം നീക്കങ്ങള്‍ക്ക്‌ പിന്നില്‍. പി.സി. ജോര്‍ജ്‌ രാഷ്‌ട്രപതിക്ക്‌ കത്തയച്ചതില്‍ തെറ്റില്ലെന്ന്‌ പാര്‍ട്ടി നേതാവ്‌ കെ. എം. മാണി പറഞ്ഞതോടെ പി.സി. ജോര്‍ജ്‌ പുണ്യാളനായി. ഇനി ഈ വിഷയത്തില്‍ ചര്‍ച്ച വേണ്‌ട. ശ്രീ പത്മനാഭസ്വാമീ ക്ഷേത്രത്തിലെ ബി നിലവറ തുറന്ന്‌ പരിശോധിക്കാമെന്ന സുപ്രീം കോടതി വിധി തെറ്റാണെന്ന്‌ തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക