Image

കൈയ്യേറിയവ തിരിച്ചുപിടിക്കും വരെ സമരം: യാക്കോബായ സഭ

Published on 17 September, 2011
കൈയ്യേറിയവ തിരിച്ചുപിടിക്കും വരെ സമരം: യാക്കോബായ സഭ
കോലഞ്ചേരി: അന്യായ മാര്‍ഗ്ഗത്തിലൂടെ ഓര്‍ത്തഡോക്‌സ്‌ സഭ കയ്യേറിയ മൂവാററുപുഴ, തൃശൂര്‍ അരമനകളടക്കം തിരിച്ചു പിടിക്കുന്നത്‌ വരെ സമരം തുടരുമെന്ന്‌ യാക്കോബായ സഭാ അധ്യക്ഷന്‍ ശ്രേഷ്‌ഠ കാത്തോലികാ ബസേലിയോ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. കോലഞ്ചേരി പള്ളിയെ സംബന്ധിച്ച കോടതി വിധി അന്യായമാണ്‌. ഉടമസ്ഥരെ പുറത്താക്കി അന്യരെ അകത്ത്‌ കയററുന്ന കോടതി വിധി പ്രതിഷേധാര്‍ഹമാണെന്നും ഇന്ന്‌ കോലഞ്ചേരിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബാവാ പറഞ്ഞു. കോലഞ്ചേരി പള്ളിയില്‍ പൊതുയോഗം വിളിച്ച്‌ ഭൂരിപക്ഷത്തിന്‌ ഭരണം കൈമാറാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഇതിടെ യാക്കോബായ- ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങളുമായി പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ചര്‍ച്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക