സംവിധായകന്‍ വെങ്കട് പ്രഭു ഒരുക്കുന്ന രണ്ടാവത്തു പടം എന്ന ചിത്രത്തിലാണ് ഇനിയ
ഒരു ഗാനരംഗത്തിലൂടെ അതിഥി താരമായി എത്തുന്നു. ചിത്രത്തില്‍ നടന്‍ വിമല്‍, രമ്യ
നമ്പീശന്‍ എന്നിവരാണ് പ്രധാന റോളുകളിലെത്തുന്നത്. റോജാപ്പൂ എന്നു തുടങ്ങുന്ന
ഗാനരംഗത്തിലാണ് ഇനിയ അഭിനയിക്കന്നത്, എണ്‍പതുകളിലെ സ്‌റ്റൈലിലാണ് ഈ ഗാനരംഗം
ഒരുക്കിയിരിക്കുന്നത്. തമിഴകത്ത് പ്രശസ്‌ത താരമാണ് ഇനിയ. രണ്ടാവത്തു പടത്തിലെ
അതിഥി താരത്തിന് പിന്നാലെ നിനൈത്തത് യാരോ എന്ന മറ്റൊരു ചിത്രത്തിലും ഇനിയ അതിഥി
താരമായി എത്തുന്നുണ്ട്.
അയാള്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഇനിയയുടേതായി
റിലീസ് ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രം. ഈ ചിത്രത്തില്‍ ഒരു ഗ്രാമീണ
പെണ്‍കുട്ടിയെയാണ് താരം അവതരിപ്പിക്കുന്നത്. പുള്ളുവത്തിയായ ചക്കരയെന്ന
കഥാപാത്രത്തെയാണ് ഇനിയ അയാളില്‍ അവതരിപ്പിക്കുന്നത്. നായകനായി അഭിനയിക്കുന്ന
ലാലിന്റെ രണ്ടാംഭാര്യയാണ് ചക്കര. തമിഴകത്ത് വാഗി സൂട വാ, മൗനഗുരു തുടങ്ങിയ
ചിത്രങ്ങളില്‍ ഞാന്‍ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം ചെയ്‌തിരുന്നു.