Image

ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഫോം നല്‍കുന്നതില്‍ നിന്ന്‌ പ്രവാസികളെ ഒഴിവാക്കും

Published on 16 March, 2013
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഫോം നല്‍കുന്നതില്‍ നിന്ന്‌ പ്രവാസികളെ ഒഴിവാക്കും
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടില്‍ എത്തുന്ന പ്രവാസികള്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പ്രത്യേക ഫോം പൂരിപ്പിച്ച്‌ നല്‍കുന്നത്‌ ഒഴിവാക്കുന്നു.

നിലവില്‍ നാട്ടില്‍ പോകുന്ന എല്ലാ പ്രവാസികളും ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പ്രത്യേക ഫോം പൂരിപ്പിച്ച്‌ നല്‍കണം. ഇത്‌ നല്‍കിയാല്‍ മാത്രമേ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ. ഈ ഫോം വിമാനത്തില്‍വെച്ച്‌ യാത്രക്കാര്‍ക്ക്‌ നല്‍കാറുണ്ട്‌. യാത്രക്കാരന്‍െറ പാസ്‌പോര്‍ട്ടിലെ പേര്‌, പുരുഷനോ സ്‌ത്രീയോ, വയസ്സ്‌, ജനന തിയതി, ദേശീയത, പാസ്‌പോര്‍ട്ട്‌ എടുത്ത തിയതിയും സ്ഥലവും കാലാവധി തീരുന്ന തിയതിയും, ഇന്ത്യയിലെ മേല്‍വിലാസം, യാത്രക്കാരന്‍ വിമാനത്തില്‍ കയറിയ സ്ഥലം, ഇറങ്ങുന്ന സ്ഥലം, നാട്ടില്‍ പോകുന്നതിന്‍െറ ഉദ്ദേശ്യം, നാട്ടില്‍ പോകുന്ന തിയതി മുതല്‍ ആറു ദിവസത്തിനിടെ ഏതെങ്കിലും വിദേശ രാജ്യം സന്ദര്‍ശിച്ചോ തുടങ്ങിയ കാര്യങ്ങളാണ്‌ ഈ ഫോമിലൂടെ എമിഗ്രേഷന്‍, കസ്റ്റംസ്‌ വിഭാഗങ്ങളെ അറിയിക്കേണ്ടത്‌.

ഇതിനുപകരം, പ്രവാസികള്‍ നാട്ടിലെത്തുന്നതിന്‌ മുമ്പുതന്നെ ഇവരെ സംബന്ധിച്ച വിവരങ്ങള്‍ അവിടെ ലഭ്യമാകുന്ന സംവിധാനം ജൂലൈ ഒന്നിന്‌ പ്രാബല്യത്തില്‍വരും. ഇതോടെ, ഫോം പൂരിപ്പിക്കാന്‍ പ്രവാസികള്‍ക്കുണ്ടാകുന്ന സമയനഷ്ടവും എമിഗ്രേഷന്‍ കൗണ്ടറിലെ തിരക്കും കുറയ്‌ക്കാമെന്ന്‌ അധികൃതര്‍ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക