Image

മാര്‍പാപ്പയുടെ സ്ഥാനാരോഹണം 19-ന്‌, പി.ജെ. കുര്യനും ജോസ്‌ കെ. മാണിയും പങ്കെടുക്കും

Published on 16 March, 2013
മാര്‍പാപ്പയുടെ സ്ഥാനാരോഹണം 19-ന്‌, പി.ജെ. കുര്യനും ജോസ്‌ കെ. മാണിയും പങ്കെടുക്കും
ന്യൂഡല്‍ഹി: ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യനും ജോസ്‌ കെ. മാണി എം.പിയും ഇന്ത്യയെ പ്രതിനീധികരിച്ചു പങ്കെടുക്കുമെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ ലോകത്തെ പാവപ്പെട്ടവര്‍ക്കായി പാവപ്പെട്ട ഒരു പള്ളി വേണമെന്ന്‌ പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ്‌ പറഞ്ഞു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജെസ്യൂട്ട്‌ മിഷണറി സെന്റ്‌ ഫ്രാന്‍സിസ്‌ ഒഫ്‌ അസീസി ദാരിദ്ര്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായിരുന്നു. അദ്ദേഹം പാവപ്പെട്ടവര്‍ക്ക്‌ ജീവിച്ചു. അതിനാലാണ്‌ ഞാന്‍ ഫ്രാന്‍സിസ്‌ എന്ന പേര്‌ സ്വീകരിച്ചതെന്നും മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട്‌ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക