Image

ശ്രീനഗര്‍ തീവ്രവാദി ആക്രമണം: ഒരാള്‍കൂടി അറസ്റ്റില്‍

Published on 16 March, 2013
ശ്രീനഗര്‍ തീവ്രവാദി ആക്രമണം: ഒരാള്‍കൂടി അറസ്റ്റില്‍
ശ്രീനഗര്‍: ശ്രീനഗറില്‍ കഴിഞ്ഞ ബുധനാഴ്‌ച സി.ആര്‍.പി.എഫ്‌ ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണവുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന ഒരാള്‍കൂടി അറസ്റ്റില്‍. ആക്രമണം നടത്തിയ ചാവേറുകള്‍ക്കുള്ള നിര്‍ദേശങ്ങളും സൈനികവൃത്തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാളാണ്‌ നല്‍കിയതെന്നാണ്‌ സൂചന.

സി.ആര്‍.പി.എഫ്‌ ക്യാമ്പ്‌ ആക്രമണവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം രണ്ട്‌ പാക്‌ വംശജരെ പിടി കൂടിയിരുന്നു. പാകിസ്‌താനിലെ മുള്‍ട്ടാന്‍ സ്വദേശിയായ ഒരാളെ വ്യാഴാഴ്‌ച രാത്രി ശ്രീനഗിലെ രാംപുരയില്‍ വെച്ചാണ്‌ പിടികൂടിയതതെന്ന്‌ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. രഹസ്യസൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ ശ്രീനഗറിലെ ചട്ടബാല്‍ മേഖലയില്‍ വെച്ച്‌ സുബൈര്‍ എന്ന അബു തലാഖ്‌ എന്നയാളെ പിടികൂടിയത്‌.പാകിസ്‌താനില്‍ നിന്ന്‌ തീവ്രവാദികളെ അതിര്‍ത്തി കടത്തി ശ്രീനഗറിലെത്തിക്കാന്‍ സഹായിച്ച ഉറി സ്വദേശിയായ ഒരാളെയും വെള്ളിയാഴ്‌ച അറസ്റ്റു ചെയ്‌തിരുന്നു.

ബുധനാഴ്‌ച ശ്രീനഗര്‍ ബെമിനയിലെ സി.ആര്‍.പി.എഫ്‌ ക്യാമ്പിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ച്‌ ജവാന്‍മാരും രണ്ട്‌ ചാവേറുകളും കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക