Image

ടി.പി വധം: സി.പി.എം നേതാക്കള്‍ക്കെതിരെ സാക്ഷിമൊഴി

Published on 16 March, 2013
ടി.പി വധം: സി.പി.എം നേതാക്കള്‍ക്കെതിരെ സാക്ഷിമൊഴി
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാവ് പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെയും കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രനെയും സാക്ഷി തിരിച്ചറിഞ്ഞു. രാമചന്ദ്രന്‍ കുഞ്ഞന്തന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടതായി 19ാം സാക്ഷി ബാബു പ്രത്യേക വിചാരണ കോടതിയില്‍ മൊഴി നല്‍കി.

ബൈക്കിലാണ് ഇരുവരും കുഞ്ഞനന്തന്റെ വീട്ടിലേക്ക് പോയത്. കെ.സി രാമചന്ദ്രന്‍ ബൈക്ക് ഓടിച്ചു. ബൈക്ക് നിര്‍ത്തി ഇവര്‍ കുഞ്ഞനന്തന്റെ വീട്ടിലേക്ക് കയറുന്നത് കണ്ടു. ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് ഇരുവരെയും കണ്ടതെന്ന് ബാബു എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണ കോടതിയില്‍ മൊഴി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക