Image

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള വിതരണം മുടങ്ങി

Published on 15 March, 2013
തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള വിതരണം മുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ജലവിതരണ പൈപ്പ്‌പൊട്ടി കുടിവെള്ള വിതരണം മുടങ്ങി. മുട്ടടയ്ക്ക് സമീപം വയലിക്കടയിലാണ് ജലവിതരണ പൈപ്പ് പൊട്ടിയത്. പട്ടം, കേശവദാസപുരം എന്നീ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും. അറ്റകുറ്റപ്പണികള്‍ മണിക്കൂറുകള്‍ക്കകം പൂര്‍ത്തിയാക്കി ജലവിതരണം പുന:സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 ഒരു മാസത്തിനുള്ളില്‍ നാലാം തവണയാണ് നഗരത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത്. മുന്‍പ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാനപൈപ്പ് ആയിരുന്നു പൊട്ടിയത്. എന്നാല്‍ ഇത്തവണ വിതരണ പൈപ്പ്‌ലൈനിലാണ് പൊട്ടല്‍. അതിനാല്‍ അറ്റകുറ്റപ്പണികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക