Image

ശ്രീനഗറില്‍ കൊല്ലപ്പെട്ട ജവാന്റെ ചിത്രത്തിനു പകരം സഹോദരന്റെ ചിത്രംവെച്ചത്‌ വിവാദത്തില്‍

Published on 15 March, 2013
ശ്രീനഗറില്‍ കൊല്ലപ്പെട്ട ജവാന്റെ ചിത്രത്തിനു പകരം സഹോദരന്റെ ചിത്രംവെച്ചത്‌ വിവാദത്തില്‍
മാണ്ഡ്യ: കഴിഞ്ഞ ദിവസം ശ്രീനഗറില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ മരിച്ച സി.ആര്‍.പി.എഫ്‌ ജവാന്റെ ചിത്രത്തിന്‌ പകരം സഹോദരന്റെ ചിത്രം ഉപയോഗിച്ച്‌ വിലാപയാത്ര നടത്തിയത്‌ വിവാദത്തിലായി. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശി എന്‍.സതീഷിന്റെ ചിത്രത്തിന്‌ പകരമാണ്‌ മദ്ധ്യപ്രദേശില്‍ സേവനമനുഷ്‌ഠിക്കുന്ന സി.ആര്‍പി.എഫ്‌ ജവാനായ സഹോദരന്റെ ചിത്രം വച്ച്‌ വിലാപയാത്ര നടത്തിയത്‌.

സംഭവം മനപൂര്‍വ്വമല്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും അധികൃതര്‍ അറിയിച്ചു. വിലാപയാത്രയായി സതീഷിന്റെ ജന്മഗ്രാമമായ അലംന്‌പാഡിയിലേക്ക്‌ കൊണ്ടുപോയി. അപ്പോഴാണ്‌ സതീഷിന്റെ ചിത്രമല്ല മറിച്ച സഹോദരന്റെ ചിത്രമാണ്‌ വിലാപയാത്രാ വാഹനത്തില്‍ പതിച്ചിരുന്നതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞത്‌. ഉടന്‍ തന്നെ ചിത്രം മാറ്റിയ ശേഷമാണ്‌ മൃതദേഹം വീട്ടിലേക്ക്‌ കൊണ്ടുപോയത്‌.

കര്‍ണടാക മന്ത്രിമാരായ സുരേഷ്‌ കുമാര്‍, എ.രാംദാസ്‌ തുടങ്ങിയവര്‍ കമ്മീഷണര്‍ ഓഫീസിലെത്തി സതീഷിന്റെ മൃതദേഹത്തില്‍ ആദരാ!ഞ്‌ജലികള്‍ അര്‍പ്പിച്ചിരുന്നു.

സതീഷിന്റെ വീട്ടുകാര്‍ നല്‍കിയ ചിത്രമാണ്‌ തങ്ങള്‍ ഉപയോഗിച്ചതെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക