Image

യുവതിക്ക്‌ ഫ്‌ളൈംഗിഗ്‌ കിസ്‌ നല്‍കിയ ബസ്‌ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കി

Published on 15 March, 2013
യുവതിക്ക്‌ ഫ്‌ളൈംഗിഗ്‌ കിസ്‌ നല്‍കിയ ബസ്‌ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കി
കൊച്ചി: ബസ്‌ യാത്രക്കാരിയായ യുവതിക്ക്‌ ഫ്‌ളയിങ്‌ കിസ്‌ നല്‍കിയ ബസ്‌ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കി. യുവതിയുടെ പരാതിയിലാണ്‌ ഡ്രൈവറുടെ ലൈസന്‍സ്‌ മോട്ടോര്‍ വാഹന വകുപ്പ്‌ റദ്ദാക്കിയ്‌ത്‌ . കൊച്ചി തൃപ്പൂണിത്തുറ എരൂര്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ബാലചന്ദ്രന്റെ ലൈസന്‍സാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌.

ജോയിന്റ്‌ ആര്‍.ടിയഒ ജോജി പി. ജോസാണ്‌ ഒരുവര്‍ഷത്തേക്ക്‌ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ യാത്രക്കാരിയുടെ പരാതി ശരിയാണെന്ന്‌ ബോധ്യപ്പെട്ടു. തുടര്‍ന്ന്‌ തിരിച്ചറിയല്‍ പരിശോധന നടത്തിയശേഷമാണ്‌ ഡ്രൈവര്‍ക്കെതിരെ ശിക്ഷാ നടപടി എടുത്തതെന്ന്‌ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ്‌ ഡ്രൈവര്‍ യുവതിക്ക്‌ ഫ്‌ളൈംഗ്‌ കിസ്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക