Image

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ്; പൊള്ളല്‍ ചികിത്സാ കേന്ദ്രങ്ങള്‍

Published on 15 March, 2013
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ്; പൊള്ളല്‍ ചികിത്സാ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരി​ന്റെ പുതിയ ബജറ്റ് ആരോഗ്യ മേഖലയ്ക്കും നേട്ടമായി. സമഗ്ര ആരോഗ്യവികസന പദ്ധതിക്ക് 70 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പുതിയ നഴ്സിംഗ് കോളേജുകളും മെഡിക്കല്‍ കോളേജുകളും പദ്ധതിയില്‍ വിഭാവന ചെയ്തിട്ടുണ്ട്.

മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക പൊള്ളല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തി. സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകള്‍ സ്ഥാപിക്കും. ആയുര്‍വേദ വിഭാഗത്തിന് 4.5 കോടിയും ഹോമിയോക്ക് 5.6 കോടിയൂം അനുവദിച്ചു. ദന്തല്‍ കോളജിനോട് ചേര്‍ന്ന് ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് കെ.എം മാണി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേര്‍ത്തു പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ മെഡിക്കല്‍ സിറ്റി നെറ്റ്‌വര്‍ക് സ്ഥാപിക്കും. ഇതിനായി 25 കോടി വകയിരുത്തി. സൗജന്യ ജനറിക് മെഡിസിന്‍ പദ്ധതി താലൂക്കാശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിലേക്ക് 220 കോടി മാറ്റിവച്ചു. .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക