Image

കോണ്‍ഗ്രസ്‌ പാര്‍ട്ടിയോഗത്തില്‍ പി സി ജോര്‍ജിനെതിരെ മന്ത്രിമാര്‍

Published on 15 March, 2013
കോണ്‍ഗ്രസ്‌ പാര്‍ട്ടിയോഗത്തില്‍ പി സി ജോര്‍ജിനെതിരെ മന്ത്രിമാര്‍
തിരുവനന്തപുരം: പി സി ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തുനിന്നും മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രിമാര്‍ രംഗത്ത്‌. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌ , കെ സി ജോസഫ്‌ എന്നിവരാണ്‌ ഈ ആവശ്യം ശക്‌തമായി ഉന്നയിച്ചുകൊണ്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയോഗത്തിലാണ്‌ മന്ത്രിമാര്‍ ആവശ്യം ഉന്നയിച്ചത്‌. ഈ വിഴുപ്പു ഭാണ്ഡം ഇനി ചുമക്കാനാവില്ലെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.

ടി. തോമസിനും , കെ ആര്‍ ഗൗരിയമ്മയ്‌ക്കുമെതിരെ സഭ്യമല്ലാത്ത രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ച്‌ പി സി ജോര്‍ജ്‌ രംഗത്തെത്തിയിരുന്നു. അദ്ദേഹം ഉപയോഗിച്ച വാക്കുള്‍ സംസ്‌കാരത്തിന്‌ നിരക്കാത്തതാണെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക