ഖത്തര്‍ മോട്ടോര്‍ ഷോ ജനുവരി 25 മുതല്‍
EUROPE
14-Sep-2011
EUROPE
14-Sep-2011

ദോഹ: രണ്ടാമത് ഖത്തര്‍ മോട്ടോര്‍ ഷോ അടുത്ത വര്‍ഷം ജനുവരി 25 മുതല്‍ 28 വരെ ദോഹ
എക്‌സിബിഷന്‍ സെന്‍ററില്‍ നടക്കും. കഴഞ്ഞ ജനുവരിയില്‍ നടന്ന ആദ്യ മോട്ടോര്‍ ഷോയുടെ
വിജയം കണക്കിലെടുത്ത് രണ്ടാമത്തേത് കൂടുതല്‍ വിപുലമായാണ്
സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അന്നുഅെമി
അറിയിച്ചു.
2012/13ലെ ഫോര്‍മുല വണ്‍ ടീമിന്‍െറ പ്രഖ്യാപനത്തിന് വേദിയാകുന്ന മോട്ടോര്‍ ഷോയില്‍ ഇലക്ട്രിക് വാഹന വ്യവസായവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങളുമുണ്ടാകും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ കമ്പനികള്‍ ഇത്തവണ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനനുസരിച്ച് പ്രദര്‍ശനത്തിനായി കൂടുതല്‍ സ്ഥലസൗകര്യം ഏര്‍പ്പെടുത്തും. ലോകത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളുടെയെല്ലാം സാന്നിധ്യം ജനുവരിയിലെ മേളയില്‍ ഉണ്ടാകും. കഴിഞ്ഞവര്‍ഷം 90000ഓളം പേര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചതായാണ് കണക്ക്. ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആസ്റ്റണ്‍ മാര്‍ട്ടിന്‍, ഓഡി,
ബെന്‍റ്‌ലി, ബി.എം.ഡബ്‌ളിയു, ബുഗാട്ടി, കാഡിലാക്, ക്രിസ്ലര്‍, സിട്രോണ്‍,
ഫോര്‍ഡ്, ജി.എം.സി, ഹോണ്ട, ജീപ്, ലാന്‍റ്റോവര്‍, ലക്‌സസ്, ലിങ്കോണ്‍, ലോട്ടസ്,
മെഴ്‌സിഡസ്, ടെയോട്ട, നിസാന്‍, റെയ്‌ഞ്ച്‌റോവര്‍, റോള്‍സ് റോയ്‌സ്, വോള്‍വോ,
വോള്‍ക്‌സ്വാഗന്‍ തുടങ്ങിയ 36 കമ്പനികള്‍ ഇതിനകം മേളയിലേക്ക് രജിസ്റ്റര്‍
ചെയ്‌തിട്ടുണ്ട്. പ്രദര്‍ശനത്തിന് മുന്നോടിയായി ജനുവരി 23ന് ?ന്യൂ ഏജ് ഓഫ്
മൊബിലിറ്റി എന്ന വിഷയത്തില്‍ പ്രത്യേക സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments