ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ സെന്റ് ജോര്‍ജ് സിറിയന്‍
ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ, നാനുവെറ്റ് നടത്തുന്ന `മാവേലി എഫ്.എം
2011' മെഗാ ഷോ, സെപ്‌റ്റംബര്‍ 16-ന് വെള്ളിയാഴ്‌ച വൈകുന്നേരം ഏഴുമണിക്ക്
സ്‌പ്രിംഗ് വാലിയിലുള്ള രാമപ്പോ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്
നടത്തപ്പെടുന്നു.
പരിശുദ്ധ ദേവാലയത്തില്‍ ആദ്യമായി നടത്തുന്ന ഫണ്ട്
റൈസിംഗിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. മാവേലി എഫ്.എം ഷോയില്‍ റഹ്‌മാന്‍,
വിനീത് ശ്രീനിവാസന്‍, രമ്യാ നമ്പീശന്‍, ജ്യോതിര്‍മയി, ധന്യാ മേരി വര്‍ഗീസ്,
മഞ്‌ജു പിള്ള, ഗായകരായ സയനോര, സച്ചിന്‍ വാര്യര്‍, മിമിക്രി താരങ്ങളായ കലാഭവന്‍
ജിന്റോ, പ്രകാശ് കുടപ്പനക്കുന്ന്, പ്രതിന്‍ജന്‍, പ്രദീപ് ലാല്‍, ഷാന്‍
റഹ്‌മാന്‍, ജി.എസ്. വിജയന്‍ (ഡയറക്‌ടര്‍), സുമി സാമുവേല്‍ (സൗണ്ട് എന്‍ജിനീയര്‍),
കൂടാതെ ലൈവ് ഓക്കസ്‌ട്രയും ഉണ്ടായിരിക്കും.
കേരളാ എന്റര്‍ടൈന്‍മെന്റിന്റെ
റോയി ചെങ്ങന്നൂര്‍ ഈ പ്രോഗ്രാമിന്റെ സ്‌പോണ്‍സര്‍ ആയിരിക്കും. കൂടുതല്‍
വിവരങ്ങള്‍ക്ക്: കുര്യാക്കോസ് പാറേക്കാട്ട് (845 821 1263), റോയി മാത്യു (845
649 9732), റോയി ചെങ്ങന്നൂര്‍ (845 521 1847).
പരിപാടി നടക്കുന്ന
സ്ഥലത്തിന്റെ വിലാസം: Ramapo High School Auditorium, 400 Viola Road, Springvalley
10977, NY.