Image

അരിസോണയില്‍ മഹാബലി തമ്പുരാന്‌ വരവേല്‍പ്പും വമ്പിച്ച ഓണാഘോഷവും

മനു നായര്‍ Published on 12 September, 2011
അരിസോണയില്‍ മഹാബലി തമ്പുരാന്‌ വരവേല്‍പ്പും വമ്പിച്ച ഓണാഘോഷവും
അരിസോണ: ഗില്‍ബര്‍ട്ട്‌ മോറിസണ്‍റാഞ്ച്‌ ഇന്തൃന്‍ അസേസാസിയേഷന്‍ സെപ്‌റ്റബര്‍ 17-ന്‌ പരമ്പരാഗത രീതിയില്‍ ഓണം ആഘോഷിക്കുന്നു. ഗില്‍ബര്‍ട്ട്‌ കമ്മ്യൂണിറ്റി ഹാളാണ്‌ ആഘോഷങ്ങള്‍ക്ക്‌ വേദിയാകുന്നത്‌. ആഘോഷത്തിന്റെ ഭാഗമായി മഹാബലി തമ്പുരാനെ എല്ലാവരും ചേര്‍ന്ന്‌ ആചാരപൂര്‍വം സ്വീകരിച്ച്‌ പൂക്കളമിട്ട വേദിയിലേക്ക്‌ ആനയിക്കും തുടര്‍ന്ന്‌ കൈകൊട്ടികളി, പുലികളി, ഗാനങ്ങള്‍, നൃത്തനൃതൃങ്ങള്‍, സ്‌കിറ്റ്‌ എന്നിവ അരങ്ങേറും. കലാസാംസ്‌കാരിക പരിപാടികള്‍ക്ക്‌ ശേഷം വിഭവ സമൃദ്ധമായ ഓണസദ്യ തൂശനിലയിലാണ്‌ വിളമ്പുന്നത്‌.

ആഘോഷപരിപാടികളിലേക്ക്‌്‌ എല്ലാ മോറിസണ്‍റാഞ്ച്‌ ഇന്തൃന്‍ അസേസാസിയേഷന്‍ അംഗങ്ങളേയും ആഘോഷകമ്മറ്റി കോഡിനേറ്റര്‍മാരായ മുഹമ്മദ്‌ അലിയും പ്രകാശ്‌ മുണ്ടക്കലും ഹാര്‍ദവമായി സ്വാഗതം ചെയ്‌തു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കലാപരിപാടികള്‍ക്ക്‌ ജാന്‍സി നോബിള്‍, ഷാര്‍ളി സാബു, മേഴ്‌സി ജോര്‍ജ്‌ എന്നിവര്‍ നേത്യത്വം നല്‌കും. വിഭവ സമൃദ്ധമായ ഓണസദൃക്ക്‌ മനു നായര്‍, വേണു കൊല്ലപറമ്പില്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കും.
അരിസോണയില്‍ മഹാബലി തമ്പുരാന്‌ വരവേല്‍പ്പും വമ്പിച്ച ഓണാഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക