Image

മോഡിക്കെതിരായ അന്വേഷണം വിചാരണക്കോടതിക്ക്

Published on 12 September, 2011
മോഡിക്കെതിരായ അന്വേഷണം വിചാരണക്കോടതിക്ക്

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം വിചാരണക്കോടതിക്ക് വിട്ട് സുപ്രീം കോടതി ഉത്തരവിറക്കി.

അമിക്കസ് ക്യൂറിയായ അഡ്വ. രാജു രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്് വിചാരണക്കോടതിക്ക് നല്‍കണം. തുടരന്വേഷണം നടത്തണമോ വേണ്ടയോ എന്നകാര്യത്തില്‍ വിചാരണക്കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും ജസ്റ്റീസ് ഡി.കെ. ജയിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണക്കോടതി വിധി പ്രസ്താവിക്കുന്നതിന് മുമ്പായി ഹര്‍ജിക്കാരുടെ വാദം കൂടി കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല ചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സക്കിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.കെ. ജെയിന്‍, ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് അഫ്താബ് ആലം എന്നിവരടങ്ങിയ പ്രത്യേക ബഞ്ച് വിധി പറഞ്ഞത്.

 

പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടും സംഘത്തലവന്‍ നല്‍കിയ വിശദീകരണവും തമ്മില്‍ വ്യത്യാസമുണ്ടായതിനെതുടര്‍ന്നാണ് അമിക്കസ് ക്യൂറിയെ നിയമിക്കാന്‍ കോടതി തീരുമാനിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക