Image

സ്വപ്നസഞ്ചാരി: അമേരിക്കന്‍ മലയാളിയുടെ ചലച്ചിത്രം

ബിനോയി സെബാസ്റ്റ്യന്‍ Published on 12 September, 2011
സ്വപ്നസഞ്ചാരി: അമേരിക്കന്‍ മലയാളിയുടെ ചലച്ചിത്രം

ഡാലസ്: ട്രൂലൈന്‍ ബാനറില്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ അമേരിക്കന്‍ മലയാളിയായ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിച്ച കഥ തുടരുന്നു എന്ന മലയാള ചലച്ചിത്രത്തിനുശേഷം അദേഹം തന്നെ നിര്‍മ്മിച്ചു കമലിന്റെ സംവിധാനത്തില്‍ നവംബറില്‍ തീയറ്ററുകളറിലെത്തുന്ന ജയറാം ചിത്രമാണ് സ്വപ്നസഞ്ചാരി. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ജയറാം കമല്‍ കൂട്ടുകേട്ടിന്റെ ചിത്രം എന്ന ബഹുമതിയും ഈ ചിത്രത്തിനു ലഭിക്കുന്നു.

ജീവിതയാഥാര്‍ത്യങ്ങളെ വിസ്മരിച്ചു സുഖജീവിതകാമനകളാല്‍ ആകര്‍ഷിക്കപ്പെട്ട് കടവും ബാദ്ധത്യതകളും എറ്റെടുത്തു ശാന്തമായി ജീവിച്ചു തീര്‍ക്കേണ്ട ഒരു സാധാരണ മലയാളിയുടെ വര്‍ത്തമാനകാല സാഹചര്യങ്ങളെ സറ്റയറിസത്തിന്റെ നറുംചേരുകയില്‍ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ ഈ മാസം 10ന് പൂര്‍ത്തിയായി. നംവംബറില്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ജയറാമിനൊപ്പം സംവ്യതാ സുനില്‍, ഭരത് സലിംകുമാര്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഭാമ, മീര നന്ദന്‍, അമേരിക്കന്‍ മലയാളിയായ മനു ഇമ്മാനുവല്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിലെ സാനങ്ങളുടെ രചന റഫീക്ക് അഹമ്മദ്. സംഗീതം എം ജയചന്ദ്രന്‍. യേശുദാസ് , കെ.എസ്.ചിത്ര, ശ്രേയ ഘോഷാല്‍, വിജ് യേശുദാസ് എന്നിവരാണ് ഗായകര്‍.

മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന യാഥാര്‍ഥ്യങ്ങളെ സിനിമയെന്ന ജനകീയമാദ്ധ്യമത്തിലൂടെ
മനുഷ്യന്റെ ബോധതലങ്ങളിലേക്കു പകര്‍ന്നുകൊടുക്കുവാനും കലാമൂല്യം നഷ്ടപ്പെടാതെ തന്നെ
വ്യവസായധിഷ്ഠിത സിനിമകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് മലയാള സിനിമാരംഗത്തേക്കു
കടന്നു വന്നതെന്ന് അദേഹം പറഞ്ഞു.
സ്വപ്നസഞ്ചാരി: അമേരിക്കന്‍ മലയാളിയുടെ ചലച്ചിത്രം
സംവിധായകന്‍ കമലിനൊപ്പം തങ്കച്ചന്‍ ഇമ്മാനുവല്‍
സ്വപ്നസഞ്ചാരി: അമേരിക്കന്‍ മലയാളിയുടെ ചലച്ചിത്രം
സ്വപ്നസഞ്ചാരി: അമേരിക്കന്‍ മലയാളിയുടെ ചലച്ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക