Image

സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആള്‍ അറസ്റ്റില്‍

Published on 05 February, 2013
സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആള്‍ അറസ്റ്റില്‍
ചേര്‍ത്തല: സ്വന്തം വീട്ടില്‍ നിന്ന്‌ 15 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ വീട്ടുടമസ്ഥനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചേര്‍ത്തല തെക്കു പഞ്ചായത്ത്‌ പത്താംവാര്‍ഡ്‌ അരീപ്പറമ്പ്‌ വാഴക്കണം വെളിയില്‍ ബിജുവിനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ 30നായിരുന്നു സംഭവം.

പട്ടാപ്പകല്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തു മോഷ്‌ടാക്കള്‍ അടുക്കള വാതില്‍ കുത്തിത്തുറന്ന്‌ അലമാരിയിലെ ലോക്കര്‍ കമ്പിപ്പാരയുപയോഗിച്ചു തകര്‍ത്തു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നു പറഞ്ഞു ബിജു അര്‍ത്തുങ്കല്‍ പോലീസില്‍ പരാതി നല്‌കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ വിരലടയാള വിദഗ്‌ധര്‍, ഡോഗ്‌ സ്‌ക്വാഡ്‌ എന്നിവര്‍ ഇയാളുടെ വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു. മ നാട്ടുകാരില്‍ പലരെയും ചോദ്യംചെയ്‌തിട്ടും യാതൊരു തുമ്പും കിട്ടിയില്ല. ഇതേത്തുടര്‍ന്നാണു ബിജുവിനെയും പോലീസ്‌ സംശയിക്കാന്‍ തുടങ്ങിയത്‌.

അന്വേഷണത്തിനിടെ പോലീസ്‌ സൈബര്‍ സെല്ലിന്റെ സഹായവും തേടി. സൈബര്‍സെല്ലിന്റെ അന്വേഷണത്തില്‍ സംഭവദിവസം പകല്‍ 11-ന്‌ ബിജുവിന്റെ മൊബൈലില്‍നിന്നു വിളിച്ചതു വീടിനു സമീപമുള്ള മൊബൈല്‍ ടവര്‍ വഴി കണെ്‌ടത്തിയിരുന്നു. ബിജു മൊഴി നല്‍കിയിരുന്നത്‌ സംഭവദിവസം വീട്ടില്‍ ആരും ഇല്ലായിരുന്നുവെന്നാണ്‌. കൂടാതെ വിരലടയാള വിദഗ്‌ധരുടെ പരിശോധനയില്‍നിന്നു കണെ്‌ടടുത്ത വിരലടയാളങ്ങളും ഇയാളുടേതായിരുന്നു. തുടര്‍ന്നു പോലീസ്‌ നടത്തിയ ചോദ്യംചെയ്യലില്‍ ബിജു സത്യം തുറന്നുപറയുകയും കാണാതായ സ്വര്‍ണം ചേര്‍ത്തല മുനിസിപ്പല്‍ ബസ്‌സ്റ്റാന്‍ഡിനു സമീപമുള്ള ഇയാളുടെ കടയില്‍നിന്നു കണെ്‌ടടുക്കുകയുമായിരുന്നു. കടബാധ്യത തീര്‍ക്കാനാണ്‌ ഈ നാടകം കളിച്ചതെന്നു പോലീസിനോടു ബിജു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക