Image

പി.ജെ. കുര്യന്‍ രാജിവെയ്‌ക്കേണ്ടതില്ല: മുരളീ മനോഹര്‍ ജോഷി

Published on 05 February, 2013
പി.ജെ. കുര്യന്‍ രാജിവെയ്‌ക്കേണ്ടതില്ല: മുരളീ മനോഹര്‍ ജോഷി
ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന്‌ ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ്‌ മുരളീ മനോഹര്‍ ജോഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൂര്യനെല്ലി കേസില്‍ കോടതി വിധി വന്നതാണ്‌. കേസ്‌ രണ്ട്‌ വ്യക്തികള്‍ തമ്മിലുള്ള വിഷയമാണെന്നും കോടതിയില്‍ നിന്ന്‌ പ്രതികൂലമായ പരാമര്‍ശമുണ്ടായാല്‍ മാത്രമേ അദ്ദേഹം രാജിവെയ്‌ക്കേണ്ടൂ എന്നും അദ്ദേഹം പറഞ്ഞു. തെറ്റ്‌ ചെയ്‌തിട്ടുണ്ടോ എന്ന്‌ കോടതിയാണ്‌ തീരുമാനിക്കേണ്ടത്‌.

അതിനിടെ പുതിയ വെളിപ്പെടുത്തലും കോടതിവിധിയും വന്ന സാഹചര്യത്തില്‍ സൂര്യനെല്ലി കേസ്‌ പുനരന്വേഷണിക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ ആവശ്യപ്പെട്ടു. രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ പി.ജെ. കുര്യനെ കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ അന്വേഷണോദ്യോഗസ്ഥനായ സിബി മാത്യൂസ്‌ ഇടപെട്ടുവെന്ന ആരോപണം കൂടി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്‌ടുവരണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക