Image

സൂര്യനെല്ലി കേസില്‍ പല തലങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന്‌ പി.ജി തമ്പി

Published on 05 February, 2013
സൂര്യനെല്ലി കേസില്‍ പല തലങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന്‌ പി.ജി തമ്പി
കൊച്ചി: സൂര്യനെല്ലിക്കേസില്‍ പല തലങ്ങളില്‍ നിന്നും തനിക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന്‌ മുന്‍ പി.ജി തമ്പി വെളിപ്പെടുത്തി. കേസ്‌ നടക്കുമ്പോള്‍ തമ്പി പ്രോസിക്യൂഷന്‍സ്‌ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു. തനിക്ക്‌ മറ്റൊരു കേസിലും ഇത്രയേറെ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല. ഔദ്യോഗിക തലത്തില്‍നിന്നും അനൗദ്യോഗിക തലത്തില്‍നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുര്യന്‍ കുമിളിയില്‍ പോയതിനോ, താമസിച്ചതിനോ ഒന്നും തെളിവുണ്ടായിരുന്നില്ല. പിന്നീട്‌ വന്ന തെളിവുകള്‍ തുന്നിച്ചേര്‍ത്തവയാണെന്ന്‌ തോന്നി. കോടതിയില്‍ കുര്യന്‌ നിരപരാധിത്വം തെളിയിക്കാമല്ലോയെന്നും തനിക്ക്‌ തോന്നി. സൂര്യനെല്ലി കേസിന്റെ ആദ്യഘട്ടത്തില്‍ ലഭിച്ച തെളിവുകള്‍ കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്നവ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക