Image

ഡിഐജി എസ്. ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തു

Published on 05 February, 2013
ഡിഐജി എസ്. ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: വിവാദ ഇടനിലക്കാരന്‍ റൗഫുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന ഡിഐജി എസ്. ശ്രീജിത്തിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ശിപാര്‍ശ ചെയ്തിരുന്നു. ഡിജിപിയുടെ ശിപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഫയലില്‍ ഒപ്പിടുകയായിരുന്നു.

ശ്രീജിത്തിനെതിരേ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഡിജിപി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ശനിയാഴ്ച ആഭ്യന്തരമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥ് നടത്തിയ അന്വേഷണത്തിലും ശ്രീജിത്തിന്റെ ഭാഗത്തു ഗുരുതരമായ കൃത്യവിലോപമുണ്ടായതായി കണെ്ടത്തി ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കു മാത്രമേ അധികാരമുള്ളൂവെന്നതിനാല്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുത്തത്. ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അല്ലെങ്കില്‍ കേസുകളിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്‌ടെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
മലപ്പുറം ഡിവൈഎസ്പി അഭിലാഷിനെ കള്ളക്കേസില്‍ കുടുക്കാനും കര്‍ണാടകയിലെ കുടകില്‍ സ്ഥലം തട്ടിയെടുക്കാനും കെ.എ. റൗഫുമായി ചേര്‍ന്നു ശ്രീജിത്ത് ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക