Image

കേരളത്തില്‍ ഭ്രൂണഹത്യാനിരക്കു കൂടുന്നതായി റിപ്പോര്‍ട്ട്‌

Published on 04 February, 2013
കേരളത്തില്‍ ഭ്രൂണഹത്യാനിരക്കു കൂടുന്നതായി റിപ്പോര്‍ട്ട്‌
കൊച്ചി: കേരളത്തില്‍ ഭ്രൂണഹത്യാനിരക്കു അനിയന്ത്രിതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. 2012ല്‍ ഒക്ടോബര്‍ വരെ 9,198 ഭ്രൂണഹത്യകള്‍ നടന്നതായാണ്‌ വിവരാവകാശനിയമപ്രകാരമുള്ള രേഖകള്‍ പറയുന്നത്‌. ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്താതെ പോകുന്ന ഗര്‍ഭഛിദ്രങ്ങള്‍ കൂടി കണക്കാക്കിയാല്‍ ഈ സംഖ്യ ഇരട്ടിയാകാന്‍ സാധ്യതയുണ്‌ട്‌. 2011-ല്‍ ഇത്‌ 5,695 ആയിരുന്നതായാണ്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ കാണുന്നത്‌. എന്നാല്‍, എണ്ണായിരത്തിലധികം ഭ്രൂണഹത്യകള്‍ 2011ല്‍ നടന്നതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റിലുണെ്‌ടന്നു പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതു കുറഞ്ഞു വന്നിരുന്നെങ്കിലും 2012ല്‍ ഏറെ വര്‍ധനയാണുണ്‌ടായിരിക്കുന്നതെന്ന്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഡിഫന്‍സ്‌ ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക