Image

വയനാട്ടില്‍ വിമാനത്താവളം: സാധ്യതാ പഠനത്തിന്‌ ടെന്‍ഡര്‍ ക്ഷണിച്ചു

Published on 04 February, 2013
വയനാട്ടില്‍ വിമാനത്താവളം: സാധ്യതാ പഠനത്തിന്‌ ടെന്‍ഡര്‍ ക്ഷണിച്ചു
കല്‍പ്പറ്റ: മലബാറിലെ പ്രവാസി മലയാളികളുടെ നിരന്തര ആവശ്യത്തിന്‌ പച്ചക്കൊടി. വയനാട്ടില്‍ വിമാനത്താവളത്തിന്റെ സാധ്യതാ പഠനത്തിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. കരള സ്‌റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്പ്‌മെന്റ്‌ കോര്‍പറേഷനാണ്‌ ടെണ്ടര്‍ ക്ഷണിച്ചത്‌.

ഈ മാസം 12നാണ്‌ ടെണ്ടര്‍ ലഭിക്കാനുള്ള അവസാന തീയതി. ജില്ലയിലെ പരമ്പരാഗത നെല്‍വയലുകള്‍ വിമാനത്താവളത്തിനായി പരിഗണിക്കുന്നത്‌ ജനങ്ങള്‍ കൂട്ടായി എതിര്‍ത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ പ്രാരംഭ പ്രവൃത്തികള്‍ക്കായി ചുമതല ഏല്‍പ്പിച്ചത്‌ വ്യവസായ വകുപ്പിന്‌ കീഴിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനെയാണ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സാധ്യതാ പഠനത്തിന്‌ ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്‌. ഒന്നര മാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും ആറ്‌ മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നാണ്‌ നിബന്ധന.

അതിനിടെ ജില്ലയില്‍ റെയില്‍വേ ലൈന്‍ വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അവഗണിക്കുമ്പോഴും വിമാനത്താവളം കൊണ്ടുവരുന്നതിനു പിന്നില്‍ പ്രത്യേക താല്‍പ്പര്യങ്ങളുള്ളതായി ആരോപണമുയര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക