Image

പി.ജെ കുര്യനെതിരായ ആരോപണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍

Published on 03 February, 2013
പി.ജെ കുര്യനെതിരായ ആരോപണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍
കൊച്ചി: സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് പി.ജെ കുര്യനെതിരേയുള്ള ആരോപണം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രശാന്ത് ഭൂഷണ്‍. കൊച്ചിയില്‍ ഒരു പരിപാടിക്കെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പി.ജെ കുര്യന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വാഭാവികമായും കേസ് വീണ്ടും അന്വേഷിക്കാന്‍ തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണത്തിന്റെ പേരില്‍ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക