Image

നിയമോപദേശം നല്‍കുന്നതില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ പിന്‍വാങ്ങി

Published on 03 February, 2013
നിയമോപദേശം നല്‍കുന്നതില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ പിന്‍വാങ്ങി
സൂര്യനെല്ലി കേസില്‍ പുനരന്വേഷണം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നതില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി പിന്‍വാങ്ങി. നേരത്തെ കേസിലെ പ്രതികള്‍ക്കുവേണ്ടി ദണ്ഡപാണി ഹാജരായിരുന്നു. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിയമോപദേശം നല്‍കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടുന്നത് ശരിയല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അഡ്വക്കേറ്റ് ജനറല്‍ നേരത്തെ സ്വീകരിച്ച നിലപാടുകള്‍ നിയമോപദേശത്തെ സ്വാധീനിക്കുമെന്നും പിണറായി പറഞ്ഞിരുന്നു.

പി.ജെ.കുര്യന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടിയാണ് സര്‍ക്കാരിനെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക