Image

സ്‌കോഡ കലാപുരസ്‌കാരം ബിനാലെയിലെ കലാകാരന്മാര്‍ക്ക്‌ ലഭിച്ചു

Published on 03 February, 2013
സ്‌കോഡ കലാപുരസ്‌കാരം ബിനാലെയിലെ കലാകാരന്മാര്‍ക്ക്‌ ലഭിച്ചു
കൊച്ചി: ഒരു ഭിത്തിയുടെ അപ്പുറത്തും ഇപ്പുറത്തുമായി ഒരുക്കിയ രണ്ട്‌ ഇന്‍സ്റ്റലേഷനുകള്‍. അവയ്‌ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച ഡല്‍ഹിയില്‍ നിന്നുള്ള രണ്ട്‌ കലാപ്രതിഭകള്‍. അവര്‍ക്കിരുവര്‍ക്കും ഒരേ ദിവസം കലാപ്രവര്‍ത്തനത്തിനുള്ള രാജ്യാന്തര അംഗീകാരം ലഭിച്ചതിന്റെ ആവേശത്തിലാണ്‌ കൊച്ചി-മുസ്സിരിസ്‌ ബിനാലെ. ആസ്‌പിന്‍വാള്‍ ഹൗസില്‍ അടുത്തടുത്ത മുറികളിലായി ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയിട്ടുള്ള എല്‍.എന്‍. തല്ലൂരിനും രോഹിണി ദേവഷേറിനുമാണ്‌ കലാരംഗത്ത്‌ രാജ്യാന്തരപ്രശസ്‌തമായ സ്‌കോഡ പ്രൈസ്‌ ലഭിച്ചിരിക്കുന്നത്‌.

സമകാലകലയ്‌ക്കുള്ള പത്തു ലക്ഷം രൂപയുടെ സ്‌കോഡ പ്രൈസ്‌ 2012 തല്ലൂരിനെ തേടിയെത്തിയപ്പോള്‍ രോഹിണി ദേവഷേര്‍ സ്‌കോഡയുടെ 2012ലെ ആര്‍ട്ട്‌ ഇന്‍ഡ്യ ബ്രേക്‌ത്രൂഔട്ട്‌ ആര്‍ട്ടിസ്‌റ്റ്‌ അവാര്‍ഡിനാണ്‌ അര്‍ഹയായത്‌. പുരസ്‌കാരനിര്‍ണയത്തിനുവേണ്ടി ഇവരുടെ ബിനാലെയിലെ സൃഷ്‌ടികളും പരിഗണിക്കപ്പെട്ടിരുന്നു.

കര്‍ണാടകയില്‍ ജനിച്ച തല്ലൂര്‍ സൗത്ത്‌ കൊറിയ കേന്ദ്രീകരിച്ചാണ്‌ തന്റെ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ബിനാലെയിലെ വലിയൊരു ഹാളില്‍, ഓടിന്റെ ചരിത്രവും ഹഠയോഗയും ബന്ധപ്പെടുത്തിയുള്ള ഇന്‍സ്റ്റലേഷനാണ്‌ തല്ലൂര്‍ ഒരുക്കിയിരിക്കുന്നത്‌. അതിനു തൊട്ടപ്പുറം ചെറിയൊരു മുറിയില്‍ വാനശാസ്‌ത്രത്തിന്റെ പശ്ചാത്തലത്തില്‍ സയന്‍സും ഫിക്ഷനും ഇടകലരുന്ന ഇന്‍സ്റ്റലേഷനാണ്‌ ഭപാര്‍ട്‌സ്‌ അണ്‍നോണ്‍? എന്ന പേരില്‍ രോഹിണി തയ്യാറാക്കിയിരിക്കുന്നത്‌. പുരസ്‌കാരത്തിനര്‍ഹരായ ഇരുവരേയും ബിനാലെ സംഘാടകര്‍ അഭിനന്ദിച്ചു.
സ്‌കോഡ കലാപുരസ്‌കാരം ബിനാലെയിലെ കലാകാരന്മാര്‍ക്ക്‌ ലഭിച്ചു
സ്‌കോഡ കലാപുരസ്‌കാരം ബിനാലെയിലെ കലാകാരന്മാര്‍ക്ക്‌ ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക