Image

പി.ജെ. കുര്യന്‍ മാറിനിന്ന്‌ അന്വേഷണം നേരിടണം: കോടിയേരി

Published on 02 February, 2013
പി.ജെ. കുര്യന്‍ മാറിനിന്ന്‌ അന്വേഷണം നേരിടണം: കോടിയേരി
തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്നും മാറിനിന്ന്‌ അന്വേഷണം നേരിടണമെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. കേസ്‌ വഴി തിരിച്ചുവിടാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്‌. കുര്യനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സൂര്യനെല്ലി കേസില്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. ഇതിനു ശേഷം ആരോപണങ്ങളില്‍ പാര്‍ട്ടി ഔദ്യോഗികമായി മറുപടി പറയുമെന്നും കൊടിയേരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക