Image

ഡി.ഐ.ജി. ശ്രീജിത്തിനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ ഡി.ജി.പി. ശുപാര്‍ശ നല്‍കി

Published on 02 February, 2013
ഡി.ഐ.ജി. ശ്രീജിത്തിനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ ഡി.ജി.പി. ശുപാര്‍ശ നല്‍കി
തിരുവനന്തപുരം: വിവാദ ഇടനിലക്കാരന്‍ കെ.എ. റൗഫുമായുള്ള ബന്ധം തെളിഞ്ഞതിനെത്തുടര്‍ന്ന്‌ ഡി.ഐ.ജി. എസ്‌. ശ്രീജിത്തിനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ ഡി.ജി.പി. ശുപാര്‍ശ ചെയ്‌തു. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിക്കാണ്‌ ഡി.ജി.പി. ശുപാര്‍ശ നല്‍കിയത്‌. ഇപ്പോള്‍ തൃശ്ശൂര്‍ പോലീസ്‌ അക്കാദമിയില്‍ ജോയിന്‍റ്‌ ഡയറക്ടറാണ്‌ ശ്രീജിത്ത്‌. കൂടുതല്‍ അന്വേഷണം വേണമെന്നും ഡി.ജി.പി. ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

ഐസ്‌ക്രീം പെണ്‍വാണിഭക്കേസ്സില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ റൗഫുമായി ഡി.ഐ.ജി. ശ്രീജിത്ത്‌ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഇന്‍റലിജന്‍റ്‌സ്‌ റിപ്പോര്‍ട്ട്‌ചെയ്‌തിരുന്നു. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും ഇന്‍റലിജന്‍റ്‌സിന്‌ ലഭിച്ചിരുന്നു. കര്‍ണാടകത്തിലെ മടിക്കൈയില്‍ റൗഫുമായി ചേര്‍ന്ന്‌ ഭൂമി തട്ടിയെടുക്കാന്‍ ശ്രീജിത്ത്‌ ശ്രമിച്ചതായാണ്‌ പ്രധാന ആരോപണം.

റിപ്പോര്‍ട്ട്‌ പരിശോധിച്ച്‌ തുടര്‍ നടപടിയെടുക്കുമെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക