Image

സൂര്യനെല്ലിക്കേസ്‌: അന്വേഷണം വിദഗ്‌ധോപദേശത്തിന്‌ ശേഷമെന്ന്‌ തിരുവഞ്ചൂര്‍

Published on 02 February, 2013
സൂര്യനെല്ലിക്കേസ്‌: അന്വേഷണം വിദഗ്‌ധോപദേശത്തിന്‌ ശേഷമെന്ന്‌ തിരുവഞ്ചൂര്‍
തിരുവനന്തപുരം: വിവാദമായ സൂര്യനെല്ലി പീഡന കേസിന്റെ പുരന്വേഷണം വിദഗ്‌ധോപദേശത്തിന്‌ ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രസ്‌താവിച്ചു.

പതിനേഴ്‌ വര്‍ഷം മുമ്പ്‌ നടന്ന സംഭവം പല ഏജന്‍സികളും അന്വേഷിച്ചതാണ്‌. ഇനിയും അന്വേഷണത്തിന്‌ പ്രസക്തിയുണ്ടോയെന്ന കാര്യം നിയമജ്ഞരുടെ അഭിപ്രായത്തിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടി പീഡനം വീണ്ടും വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ ഫാക്‌സ്‌ അയച്ചതിനോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി.

പെണ്‍കുട്ടി 17 വര്‍ഷം മുമ്പ്‌ പറഞ്ഞതുതന്നെയാണ്‌ ഇപ്പോഴും പറയുന്നതെന്നും അന്നത്തെ പരാതി അന്വേഷിച്ച്‌ പി.ജെ.കുര്യന്‍ കുറ്റക്കാരനല്ലെന്ന്‌ ബോധ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പുതിയ പരാതി നല്‍കിയത്‌.

കുര്യനെതിരായ കേസ്‌ തള്ളിയ സുപ്രിംകോടതി വിധിക്കെതിരെ അപ്പീലുമായി പോകാന്‍ സാഹചര്യമില്ല. അതിനാല്‍ തുടരന്വേഷണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ്‌ പെണ്‍കുട്ടിയുടെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക