Image

മഞ്ഞനിക്കര തിരുനാളിന്‌ ഇന്ന്‌ കൊടിയേറും; പ്രധാനപെരുന്നാള്‍ 8,9 തീയതികളില്‍

Published on 02 February, 2013
മഞ്ഞനിക്കര തിരുനാളിന്‌ ഇന്ന്‌ കൊടിയേറും; പ്രധാനപെരുന്നാള്‍ 8,9 തീയതികളില്‍
പത്തനംതിട്ട: മഞ്ഞനിക്കര മാര്‍ ഇഗ്‌നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 81-ാം ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു ഇന്നു കൊടിയേറും.

മഞ്ഞനിക്കര ദയറായില്‍ നാളെ രാവിലെ എട്ടിനു മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ , മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, കുര്യാക്കോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന. വൈകുന്നേരം ആറിന്‌ ഓമല്ലൂര്‍ കുരിശിങ്കല്‍ ദയറാ തലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദീവന്നാസിയോസ്‌ മെത്രാപ്പോലീത്ത പെരുന്നാളിനു കൊടിയേറ്റും. എട്ട്‌, ഒമ്പത്‌ തീയതികളിലാണു പ്രധാനപെരുന്നാള്‍. എട്ടിന്‌ ഉച്ചകഴിഞ്ഞു മഞ്ഞനിക്കരയില്‍ തീര്‍ഥാടകസംഗമം.

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രതിനിധിയായി ഹോളണ്‌ടിലെ ആര്‍ച്ച്‌ ബിഷപ്‌ ഔഗേന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‌കും. കൊടിയേറ്റിനോടനുബന്ധിച്ച്‌ ഇന്നു യാക്കോബായ സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയാര്‍ക്ക പതാകദിനമായി ആചരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക