Image

കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്‌ സ്‌റ്റേ

Published on 30 January, 2013
കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്‌ സ്‌റ്റേ

ചെന്നൈ : കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ പ്രദര്‍ശനത്തിന്‌ മദ്രാസ്‌ ഹൈക്കോടതിയുടെ സ്‌റ്റേ. തിങ്കളാഴ്‌ചയ്‌ക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മദ്രാസ്‌ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇതേസമയം, വിശ്വരൂപത്തിലെ ഖുര്‍ആനുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കുമെന്ന്‌ കമല്‍ഹാസന്‍ പറഞ്ഞു. മുസ്ലീം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ഈ തീരുമാനം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ നോക്കേണ്ടത്‌ സര്‍ക്കാരിന്റെ ചുമതലയാണെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

വിശ്വരൂപത്തിന്റെ നിരോധത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കമല്‍ഹാസന്‍ അറിയിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക