Image

ഏഷ്യന്‍ വംശജരെ തിരഞ്ഞുപിടിച്ചു അക്രമിച്ചിരുന്ന പ്രതിയെ പിടികൂടി

പി.പി.ചെറിയാന്‍ Published on 30 January, 2013
ഏഷ്യന്‍ വംശജരെ തിരഞ്ഞുപിടിച്ചു അക്രമിച്ചിരുന്ന പ്രതിയെ പിടികൂടി
ന്യുയോര്‍ക്ക് : ഏഷ്യന്‍ വംശജരെ തിരഞ്ഞുപിടിച്ചു മര്‍ദ്ദിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന പ്രതിയെ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തു. ന്യുജഴ്‌സിയില്‍ നിന്നും ടെക്‌സസിലേക്ക് പുറപ്പെട്ട ബസിലാണ് പ്രതിയെ പൊലീസ് പിടിച്ചത്.

ജനുവരി 17ന് ആരംഭിച്ച മോഷണവും അക്രമവും, ജനുവരി 26 ശനിയാഴ്ച വരെ തുടര്‍ന്നുവെങ്കിലും ഓരോ സംഭവത്തിനുശേഷവും പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിന് പ്രത്യേക സ്‌ക്വാഡിന് ന്യുയോര്‍ക്ക് പൊലീസ് രൂപം നല്‍കിയിരുന്നു. എലിവേറ്ററുകളില്‍ കയറുന്ന തക്കം നോക്കി മുഖത്ത് ശക്തമായി മര്‍ദ്ദിക്കുകയും താഴെ വീഴുമ്പോള്‍ കൈയിലുള്ള സാധനങ്ങള്‍ എടുത്ത് രക്ഷപ്പെടുകയും ചെയ്യുന്ന രീതിയാണ് പ്രതി സ്വീകരിച്ചിരുന്നത്.

പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രാദേശിക തലത്തില്‍ ശനിയാഴ്ച പ്രകടനം നടത്തിയിരുന്നു. ട്രാവിസ് കൗണ്ടി കമ്മീഷണര്‍ ഇതു സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഏഷ്യന്‍ വംശജരായ എട്ടുപേരാണ് ഭീകരന്റെ അക്രമണത്തിന് ഇരയായത്.
ഏഷ്യന്‍ വംശജരെ തിരഞ്ഞുപിടിച്ചു അക്രമിച്ചിരുന്ന പ്രതിയെ പിടികൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക