Image

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനം: ജോണ്‍ കെറിക്ക് സെനറ്റിന്റെ അംഗീകാരം

Published on 29 January, 2013
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനം: ജോണ്‍ കെറിക്ക് സെനറ്റിന്റെ അംഗീകാരം

വാഷിംഗ്ടണ്‍: ഹിലരി ക്ലിന്റന്റെ പിന്‍ഗാമിയായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത സെനറ്റര്‍ ജോണ്‍ കെറിയ്ക്ക് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ അംഗീകാരം. കെറിയുടെ പേര് പ്രസിഡന്റ് ബരാക് ഒബാമയാണ് നിര്‍ദേശിച്ചത്. സെനറ്റ് കമ്മിറ്റി ശബ്ദ വോട്ടോടെ ഐക്യകണേ്ഠനയാണ് ഇതിന് അംഗീകാരം നല്‍കിയത്. തുടര്‍ന്നു നടന്ന വോട്ടെടുപ്പില്‍ 94- 3 വോട്ടുകള്‍ക്കാണ് കെറിക്ക് അംഗീകാരം നല്‍കിയത്.

മസാച്ചുസെറ്റ്‌സില്‍ നിന്നും അഞ്ചാം തവണയും സെനറ്റില്‍ എത്തിയ ഈ ഡെമോക്രാറ്റിക് അംഗം 28 വര്‍ഷമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുവരിയാണ്. നാലു വര്‍ഷം കമ്മിറ്റി അധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്. ഒബാമയുടെ വിശ്വസ്തന്‍ കൂടിയാണ് കെറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക