Image

കൊയിലാണ്ടിയില്‍ വന്‍ സ്‌ഫോടകശേഷിയുള്ള അമോണിയം നൈട്രേറ്റ്‌ പിടികൂടി

Published on 29 January, 2013
കൊയിലാണ്ടിയില്‍ വന്‍ സ്‌ഫോടകശേഷിയുള്ള അമോണിയം നൈട്രേറ്റ്‌ പിടികൂടി
കോഴിക്കോട്‌: കൊയിലാണ്ടി ടൗണിനു സമീപത്തെ ഗോഡൗണില്‍ നിന്നും വന്‍ സ്‌ഫോടകശേഷിയുള്ള അമോണിയം നൈട്രേറ്റ്‌ പിടികൂടി. 513 കിലോ ഗ്രാം പൊട്ടാസ്യം നൈട്രേറ്റും 15 കിലോഗ്രാം അമോണിയം നൈട്രേറ്റും അടക്കം 760 കിലോ ഗ്രാം സ്‌ഫോടക വസ്‌തുക്കളാണ്‌ കൊയിലാണ്ടി പൊലീസ്‌ പിടികൂടിയത്‌.

ബീച്ച്‌ റോഡിലെ ഹഫീദ കോംപ്‌ളക്‌സിലെ അയ്യപ്പ ട്രേഡേഴ്‌സ്‌ എന്ന സ്ഥാനപനത്തിന്‍െറ മൂന്ന്‌ മുറികളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. സംഭവത്തില്‍ അയ്യപ്പ ട്രേഡേഴ്‌സ്‌ ഉടമ തൂവ്വക്കോട്‌ നടുവിലെ പുല്ലാട്ട്‌ രാജീവന്‍ നായര്‍ക്കെതിരെ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക