Image

ദക്ഷിണ കൊറിയയിലെ സാംസങ് പ്ലാന്റില്‍ ആസിഡ് ചോര്‍ന്ന് ഒരാള്‍ മരിച്ചു

Published on 29 January, 2013
ദക്ഷിണ കൊറിയയിലെ സാംസങ് പ്ലാന്റില്‍ ആസിഡ് ചോര്‍ന്ന് ഒരാള്‍ മരിച്ചു
സിയോള്‍: ദക്ഷിണകൊറിയയിലെ സാംസങ് പ്ലാന്റില്‍ ആസിഡ് ചോര്‍ന്ന് ഒരാള്‍ മരിച്ചു. സാംസങ് ഇലക്‌ട്രോണിക്‌സിന്റെ ചിപ് നിര്‍മാണ പ്ലാന്റിലാണ് ആസിഡ് ചോര്‍ച്ചയുണ്ടായത്. പ്ലാന്റിലെ തൊഴിലാളിയാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ സിയോളിന് 43 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ഹാസിയോംഗിലാണ് അപകടമുണ്ടായത്. 

ഡൈല്യൂട്ടഡ് ഹൈഡ്രോഫ്‌ളൂറിക് ആസിഡാണ് ചോര്‍ന്നത്. വിഷാംശമുള്ള ഈ ആസിഡ് ശ്വാസകോശത്തിനും എല്ലിനും ശരീരത്തില്‍ ധമനികളുടെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുന്നതാണ് നെഞ്ചിനും തൊണ്ടയ്ക്കും വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക