Image

എക്‌സൈസ് മന്ത്രിയുടെ വീട്ടില്‍ പാമ്പ് കയറി

Published on 29 January, 2013
എക്‌സൈസ് മന്ത്രിയുടെ വീട്ടില്‍ പാമ്പ് കയറി
തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നിന്നും ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ(ഒറിജിനല്‍) വാവ സുരേഷ് പിടികൂടി. തിങ്കളാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം. ഈ സമയം മന്ത്രിയും കുടുംബവും പുറത്ത് പോയിരിക്കുകയായിരുന്നു. വീട്ടിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 

വീട്ടില്‍ പാമ്പ് കയറിയെന്ന വിവരമറിഞ്ഞ് മന്ത്രിയും കുടുംബവും ഉടന്‍ തന്നെ വീട്ടില്‍ മടങ്ങിയെത്തി. പതിനഞ്ച് വയസ്സ് പ്രായമുള്ള ആറടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് വാവ സുരേഷ് പിടികൂടിയത്. വെളുപ്പിന് ഒന്നോടെയാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് കടക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് വാവ സുരേഷ് മന്ത്രിയോട് വിശദീകരിച്ച് കൊടുത്തു. മന്ത്രിയുടെ വീട്ടിലെ പുറക് വശത്തെ പുരയിടത്തില്‍ കാട് വളര്‍ന്ന് കിടന്നിരുന്നു. 

എക്‌സൈസ് മന്ത്രിയുടെ വീട്ടില്‍ പാമ്പ് കയറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക