Image

പോലീസിനെ കബളിപ്പിക്കുന്നതും, പട്ടികളും ബണ്ടിയുടെ ദൗര്‍ബല്യം

Published on 28 January, 2013
പോലീസിനെ കബളിപ്പിക്കുന്നതും, പട്ടികളും ബണ്ടിയുടെ ദൗര്‍ബല്യം
തിരുവനന്തപുരം: വന്‍ കവര്‍ച്ചകള്‍ നടത്തിയശേഷം പോലീസിനെ കബളിപ്പിക്കുന്നതും മുന്തിയ ഇനം പട്ടികളും പുരാവസ്‌തുക്കളും ആഡംബര വാച്ചുകളും കാറുകളും ബണ്ടിയുടെ ദൗര്‍ബല്യമാണെന്നും പോലീസ്‌ പറയുന്നു.

വന്‍ കൊള്ളകള്‍ നടത്തിയ ശേഷം നേപ്പാളിലെ വികാസ്‌പുരിയിലേക്ക്‌ കടക്കുകയാണ്‌ ബണ്ടി രീതി. എല്ലാം അടങ്ങിയാല്‍ തിരിച്ചെത്തും. പുണെയില്‍ തങ്ങി നാഗ്‌പൂര്‍ വഴി സ്ഥലംവിടുകയായിരുന്നു ബണ്ടി ചോറിന്‍െറ പദ്ധതിയെന്ന്‌ അയാളെ അറസ്റ്റ്‌ ചെയ്‌ത പുണെ പൊലീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഗണപത്‌ നിഗം പറഞ്ഞു. പതിവുപോലെ മോഷണശേഷം നേപ്പാളിലേക്കു കടക്കുകയായിരുന്നു ബണ്ടിയുടെ ലക്ഷ്യമെന്നാണ്‌ കരുതുന്നത്‌.ഇയാളുടെ ആസൂത്രണം ഏതുവഴിക്ക്‌ പോകുമെന്ന്‌ ആര്‍ക്കും പ്രതീക്ഷിക്കാനാവില്ല.

1993ലാണ്‌ ബണ്ടി ആദ്യമായി പൊലീസ്‌ പിടിയിലാകുന്നത്‌. അന്നുതൊട്ട്‌ പിടിയിലാകുന്നതും കബളിപ്പിച്ച്‌ കടന്നുകളയുന്നതും ബണ്ടിയുടെ ജീവിതത്തിന്‍െറ ഭാഗമായി. ദല്‍ഹി, ചെന്നൈ, ചണ്ഡിഗഢ്‌, മുംബൈ പൊലീസുകാരെ ബണ്ടി ഇങ്ങനെ കബളിപ്പിച്ചിട്ടുണ്ട്‌. കേരളത്തിലെ കവര്‍ച്ചക്കു ശേഷം കേരള, തമിഴ്‌നാട്‌, കര്‍ണാടക പൊലീസിനെ കബളിപ്പിച്ചാണ്‌ ബണ്ടി പുണെയിലെത്തിയത്‌. കര്‍ണാടക പൊലീസിന്‍െറ വലയിലായെന്ന വാര്‍ത്തയുണ്ടായിരുന്നു. പിന്നീട്‌ പൊലീസ്‌ അത്‌ നിഷേധിച്ചു. എന്നാല്‍, കര്‍ണാടക പൊലീസിന്‍െറ വലയില്‍ നിന്ന്‌ തന്ത്രപൂര്‍വം രക്ഷപ്പെട്ടതാണെന്ന്‌ ബണ്ടി സമ്മതിച്ചതായി ഗണപത്‌ നിഗം പറഞ്ഞു.

2007ല്‍ ദല്‍ഹിയിലെ ഒരു വീട്ടില്‍ കവര്‍ച്ചക്കെത്തിയ ബണ്ടി അവിടത്തെ കാവല്‍ക്കാരനായ സ്‌പാനിഷ്‌ പോമറേനിയന്‍ പട്ടിയെയും കൊണ്ടാണ്‌ കടന്നത്‌. മോഷ്ടിച്ച കാറുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നതാണ്‌ ബണ്ടിയുടെ രീതി. മറ്റു വിലപിടിപ്പുള്ള വസ്‌തുക്കള്‍ നേപ്പാളിലേ വില്‍ക്കൂ.

എന്നാല്‍ കേരളാ പോലീസിന്റെ കൈകളില്‍ അകപ്പെട്ട ബണ്ടിയുടെ ഇനിയുള്ള അവസ്ഥ എന്താകുമെന്ന്‌ കാത്തിരുന്ന്‌ കാണാം.
പോലീസിനെ കബളിപ്പിക്കുന്നതും, പട്ടികളും ബണ്ടിയുടെ ദൗര്‍ബല്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക