Image

വിദേശയാത്രയില്‍ മുമ്പന്‍ മന്ത്രി ഷിബു ബേബി ജോണ്‍

Published on 28 January, 2013
വിദേശയാത്രയില്‍ മുമ്പന്‍ മന്ത്രി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാന മന്ത്രിമാര്‍ നടത്തിയ വിദേശയാത്രയില്‍ മുമ്പന്‍ മന്ത്രി ഷിബു ബേബി ജോണെന്ന്‌ വിവരാവകാശ കമ്മീഷന്‍ രേഖകള്‍ പറയുന്നു.

തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ രണ്‌ടു മാസത്തോളം വിദേശത്തിരുന്നാണ്‌ ഭരണചക്രം തിരിച്ചത്‌. ഗള്‍ഫ്‌, യുറോപ്യന്‍ മേഖലകളിലെ 10 രാജ്യങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മുസ്‌ലിം ലീഗ്‌ മന്ത്രിമാരില്‍ പലരും വിദേശയാത്രകള്‍ നടത്തിയത്‌ സ്വന്തം പണം ഉപയോഗിച്ചാണ്‌. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഏഴ്‌ തവണ വിദേശയാത്ര നടത്തി. പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌, വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബ്‌, തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എം.കെ.മുനീര്‍ എന്നിവരും വിദേശയാത്രകളില്‍ പിന്നിലല്ല. ധനമന്ത്രി കെ.എം.മാണി സ്‌പെയിന്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി.

യാത്രകളില്‍ പകുതിയും സ്വകാര്യ യാത്രകളാണ്‌. ുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി, മന്ത്രിമാരായ സി.എന്‍.ബാലകൃഷ്‌ണന്‍, പി.കെ.ജയലക്ഷ്‌മി എന്നിവര്‍ വിദേശയാത്രകള്‍ നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക