Image

എമിഗ്രേഷന്‍ നിയമ പരിഷ്‌കരണം ഉടന്‍ പാര്‍ലമെന്റില്‍: വയലാര്‍ രവി

Published on 09 January, 2013
എമിഗ്രേഷന്‍ നിയമ പരിഷ്‌കരണം ഉടന്‍ പാര്‍ലമെന്റില്‍: വയലാര്‍ രവി
കൊച്ചി: എമിഗ്രേഷന്‍ നിയമം പരിഷ്‌കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നു കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. നിലവില്‍ നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുടെ പരിഗണനയിലുള്ള ആക്ടിന്റെ കരട് വൈകാതെ കാബിനറ്റിനു മുമ്പിലെത്തും. പ്രധാനമന്ത്രിയുടെ അനുമതിയോടെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നു വയലാര്‍ രവി മാധ്യമങ്ങളോടു പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരെ മടക്കിക്കൊണ്ടുവരുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ട്. ഇതു കൂടുതല്‍ ഊര്‍ജിതമായി തുടരും. അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ അഭിഭാഷകരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരുടെ കാര്യത്തില്‍ ആ രാജ്യങ്ങളിലെ നിയമമനുസരിച്ചാകും കാര്യങ്ങള്‍ പുരോഗമിക്കുക. കൊളംബോയില്‍ ജയില്‍വാസമനുഭവിക്കുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യും.

എയര്‍ കേരള പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ താത്പര്യം കാട്ടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ സമ്മര്‍ദവും പരിശ്രമങ്ങളും ഇതിന് ആവശ്യമാണ്. പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫിലെ പ്രവാസി സംഘടനകളെ അവഗണിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്. എല്ലാവരെയും അറിയിച്ചിരുന്നു. ഇന്ത്യന്‍ എംബസി വഴിയാണ് പ്രതിനിധികളെ അയയ്ക്കുന്നത്. താത്പര്യമുള്ളവരെല്ലാം എത്തിയിട്ടുണെ്ടന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക