Image

കേരളത്തില്‍ സ്‌ത്രീകള്‍ക്ക്‌ കുടുംബങ്ങളിലും രക്ഷയില്ല; ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍

Published on 09 January, 2013
കേരളത്തില്‍ സ്‌ത്രീകള്‍ക്ക്‌ കുടുംബങ്ങളിലും രക്ഷയില്ല; ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത്‌ സ്‌ത്രീകള്‍ക്കു സ്വന്തം വീടുകളിലും രക്ഷയില്ല. സംസ്ഥാന ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്‌ 2012 ജനുവരി മുതല്‍ സെപ്‌റ്റംബര്‍ വരെ 4050 പേര്‍ ഗാര്‍ഹിക പീഡനത്തിനിരയായതായി കണക്കുകള്‍ പറയുന്നു. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ കണക്ക്‌ അയ്യായിരം കടക്കും.

സ്‌ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെപ്‌റ്റംബര്‍ വരെ സംസ്ഥാനത്ത്‌ 23 സ്‌ത്രീകള്‍ മരിച്ചു.

ഭര്‍ത്താവിന്റെ അടക്കം കുടുംബാമംഗങ്ങളുടെ മാനസികമായും ശാരീരികവുമായുള്ള പീഢനങ്ങള്‍, ലൈംഗികപീഡനങ്ങള്‍ എന്നിവയാണ്‌ ഇതിലുള്‍പ്പെടുന്നത്‌. 2007-ല്‍ 3976 പേരായിരുന്നു ഗാര്‍ഹിക പീഡനത്തിനെതിരേ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 2008-ല്‍ 4135 പേരും, 2009-ല്‍ 3976 പേരും, 2010-ല്‍ 4788 പേരും, 2011-ല്‍ 5377 പേരുമായിരുന്നു പരാതിക്കാര്‍.

2012 സെപ്‌റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ്‌ കൂടുതല്‍ പരാതികള്‍. 508 പേരാണ്‌ പരാതി നല്‌കിയിരിക്കുന്നത്‌. കൊല്ലം ജില്ല 506 പരാതികളുമായി രണ്‌ടാം സ്ഥാനത്തും 433 പരാതികളുമായി തിരുവനന്തപുരം മൂന്നാമതുമാണ്‌. ഏറ്റവും കുറവ്‌ പരാതികള്‍ ലഭിച്ചിരിക്കുന്നത്‌ പത്തനംതിട്ടയിലാണ്‌. 125 പരാതികളാണ്‌ ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്‌.

എന്നാല്‍ പലരും മാനഹാനി ഓര്‍ത്ത്‌്‌ പരാതി നല്‌കാറില്ല. പരാതി നല്‌കാത്തവരുടെ കണക്കുകള്‍ ഇതിലും കൂടുതലാകാനാണ്‌ സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക