Image

സാഹിത്യ അക്കാദമിയുടെ ആത്മാഭിമാനം പണയപ്പെടുത്തി: യു.കെ. കുമാരന്‍

Published on 09 January, 2013
സാഹിത്യ അക്കാദമിയുടെ ആത്മാഭിമാനം പണയപ്പെടുത്തി: യു.കെ. കുമാരന്‍
കോഴിക്കോട്‌: സാഹിത്യ അക്കാദമിയുടെ ആത്മാഭിമാനം ചിലര്‍ പണയപ്പെടുത്തിയെന്ന്‌ എഴുത്തുകാരനും അക്കാദമി മുന്‍ വൈസ്‌ പ്രസിഡന്‍റുമായ യു.കെ. കുമാരന്‍ കുറ്റപ്പെടുത്തി.

അക്കാഡമിയെ കേവലം സര്‍ക്കാര്‍ ഏജന്‍സിയാക്കി മാറ്റിയിരിക്കുകയാണ്‌. സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫും അക്കാദമി പ്രസിഡന്‍റ്‌ പെരുമ്പടവം ശ്രീധരനുമാണ്‌ ഇതിന്‌ ഉത്തരവാദിയെന്നും അദ്ദേഹം ഒരു ലേഖനത്തില്‍ പറയുന്നു.

ചരിത്രത്തിലെ ഏറ്റവുംഉള്‍ക്കാമ്പില്ലാത്ത ജനറല്‍ കൗണ്‍സിലാണ്‌ ഇപ്പോഴത്തേത്‌. അക്കാദമിയുടെ നയപരമായ സ്വാതന്ത്ര്യം അടിയറവെച്ച്‌ പ്രസിഡന്‍റ്‌ വിധേയത്വം പ്രകടിപ്പിച്ചു. അക്കാദമിയെ ഇന്നത്തെ പരിഹാസ്യമായ അവസ്ഥയിലെത്തിച്ചത്‌ പ്രസിഡന്‍റിന്‍െറ നിലപാട്‌ രാഹിത്യവും വിധേയത്വവുമാണെന്നും തെറ്റ്‌ ചെയ്‌തയാള്‍ പരിരക്ഷിക്കപ്പെടുകയും ചൂണ്ടിക്കാണിച്ചവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌ത വിചിത്ര രീതിയാണ്‌ നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക