Image

പാക് നടപടി പ്രകോപനപരവും മനുഷ്യത്വരഹിതവും: ആന്റണി

Published on 08 January, 2013
പാക് നടപടി പ്രകോപനപരവും മനുഷ്യത്വരഹിതവും: ആന്റണി
ന്യൂഡല്‍ഹി: കാശ്മീരില്‍ അതിര്‍ത്തി കടന്നുകയറി പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ നടപടി പ്രകോപനപരമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. സൈനികന്റെ മൃതദേഹം വികൃതമാക്കിയത് മനുഷ്യത്വരഹിതവുമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതിഷേധം പാകിസ്താനെ അറിയിക്കും. മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ പാക് പ്രതിനിധിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും. അതിര്‍ത്തിയിലെ കാര്യങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും ആന്റണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക