Image

തേനിയില്‍ ആന്ത്രാക്‌സ് : ഇടുക്കി വഴി അറവുമാടുകളെ കൊണ്ടു വരുന്നതു നിരോധിച്ചു

Published on 08 January, 2013
തേനിയില്‍ ആന്ത്രാക്‌സ് : ഇടുക്കി വഴി അറവുമാടുകളെ കൊണ്ടു വരുന്നതു നിരോധിച്ചു
ഇടുക്കി: ഇടുക്കി ജില്ലയുടെ അതിര്‍ത്തിവഴി അറവുമാടുകളെ കൊണ്ടു വരുന്നതു നിരോധിച്ചു. തേനിയില്‍ അറവുമാടുകള്‍ ആന്ത്രാക്‌സ് മൂലം ചത്തതിനെത്തുടര്‍ന്നാണ് നടപടി. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടുക്കിയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കൂടുതല്‍ നടപടികളെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക