Image

പ്രകോപനപരമായ പ്രസംഗം :ഒവൈസി അറസ്റ്റില്‍

Published on 08 January, 2013
പ്രകോപനപരമായ പ്രസംഗം :ഒവൈസി അറസ്റ്റില്‍
ഹൈദരാബാദ്: പ്രകോപനപരമായ പ്രസംഗം നടത്തിയതിനെത്തുടര്‍ന്ന് വിവാദത്തിലായ ആന്ധ്രാപ്രദേശ് എംഎല്‍എ അക്ബറുദ്ദിന്‍ ഒവൈസിയെ പോലീസ് അറസ്റ്റ് ചെയ്തു. മജ്‌ലിസ് ഇ ഇത്തേഹദുള്‍ മുസ്‌ലീമന്‍ (എംഐഎം) എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവായ ഒവൈസി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഇതേത്തുടര്‍ന്ന് ഒവൈസിക്കെതിരേ കേസ് നിലവില്‍ വന്നിരുന്നു. എന്നാല്‍ കേസില്‍ ഒവൈസി സഹകരിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഒവൈസിയെ പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153എ, 295എ, 121 എന്നീ വകുപ്പുകളിലാണ് ഒവൈസിക്കെതിരെ കേസെടുത്തിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക