Image

ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കണമെന്ന് കേരളം

Published on 08 January, 2013
ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കണമെന്ന് കേരളം
ന്യൂഡല്‍ഹി: ബലാല്‍സംഗത്തിന് ശേഷം ഇരകളെ കൊലപ്പെടുത്തുന്ന കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേരളം നിര്‍ദ്ദേശിച്ചു. ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുത്. ഡല്‍ഹിയില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബലാല്‍സംഗക്കേസുകളില്‍ നിയമ പരിഷ്‌കരണത്തിന് നിയോഗിച്ച ജസ്റ്റിസ് ജെ.എസ്.വര്‍മ്മ കമ്മിറ്റിയെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

അതിനിടെ സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന പുതിയ നിയമത്തിന്റെ കരട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക