Image

പത്രപ്രവര്‍ത്തകര്‍ ജനങ്ങളില്‍ പ്രതീക്ഷയും വിശ്വാസവും നിലനിര്‍ത്തണം: ശ്രീ ശ്രീ രവിശങ്കര്‍

Published on 08 January, 2013
പത്രപ്രവര്‍ത്തകര്‍ ജനങ്ങളില്‍ പ്രതീക്ഷയും വിശ്വാസവും നിലനിര്‍ത്തണം: ശ്രീ ശ്രീ രവിശങ്കര്‍
കോട്ടയം: പത്രപ്രവര്‍ത്തകര്‍ സത്യം പറയുന്നതിനൊപ്പം ജനങ്ങളില്‍ പ്രതീക്ഷയും വിശ്വാസവും നിലനിര്‍ത്തണമെന്ന്‌ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പ്രസ്‌താവിച്ചു. കോട്ടയത്ത്‌ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. സത്യം പറയുന്നതിനൊപ്പം ജനങ്ങളില്‍ പ്രതീക്ഷയും വിശ്വാസവും നിലനിര്‍ത്തുകയും വേണം. ഗുരുവും പത്രപ്രവര്‍ത്തകനും ഒരേ കാര്യമാണ്‌ ചെയ്യുന്നത്‌. രണ്ടുപേരും സത്യം പറയുന്നു. പ്രഭാതത്തിലെ ഊര്‍ജം സായാഹ്‌നം വരെ നിലനിര്‍ത്താന്‍ കഴിയും. ജോലിസ്‌ഥലത്ത്‌ ഇടയ്‌ക്ക്‌ സമ്മര്‍ദ്ദങ്ങളൊഴിവാക്കി സ്വസ്‌ഥമായി ഇരിക്കുക, ദീര്‍ഘശ്വാസമെടുക്കുക എന്നിവ നമ്മെ ഊര്‍ജസ്വലരായി നിലനിര്‍ത്തും. പാക്കിസ്‌ഥാന്‍ സന്ദര്‍ശനത്തിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.

ഇസ്‌ലാമാബാദ്‌, കറാച്ചി, ലഹോര്‍ എന്നീ സ്‌ഥലങ്ങളില്‍ ആര്‍ട്‌ ഓഫ്‌ ലിവിങ്ങിന്റെ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്‌. ഇവിടെ ധാരാളം ആളുകള്‍ എത്തുന്നു. ലോകമാകെ ജീവനകലയ്‌ക്ക്‌ സ്വീകാര്യത ഏറിവരികയാണ്‌. മംഗോളിയയില്‍ അറുപതു ശതമാനം ജനം ജീവനകലയെ പരിചയപ്പെട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക