Image

രാഷ്ട്രം അഭിമാനിക്കുന്നു: ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ്.

Published on 07 January, 2013
രാഷ്ട്രം അഭിമാനിക്കുന്നു: ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ്.
കൊച്ചി: പ്രവാസികള്‍ ലോകത്തിനുമുമ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡ് അമ്പാസിഡര്‍മാരാണെന്നും അവരുടെ വിലപ്പെട്ട സംഭാവനകളില്‍ രാഷ്ട്രം അഭിമാനിക്കുന്നുവെന്നും ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ്. ജനാധിപത്യ മൂല്യങ്ങളുടെ പിന്‍ബലത്തില്‍ ഭരണം നടക്കുന്ന ഇന്ത്യയെ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ ഇന്ത്യയിനിയും ഏറെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ടെന്നും നിക്ഷേപങ്ങളിലൂടെ പ്രവാസികള്‍ക്ക് ഏറെ സഹായിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ( ഗോപിയോ ) കണ്‍വെന്‍ഷനില്‍ സാമൂഹ്യസേവന പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ ഇടയില്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയരായ മാന്‍പ്രീത് കൗര്‍ സിങ്ങ്, സണ്ണി അഗസ്റ്റിന്‍, ജോര്‍ജ് സുബരാജ്, ഡോ. അനില്‍ കെ. മേഹ്ത, പ്രൊഫ. അജയ് റാനെ, വാസുദേവ് ചാച്‌ലാനി, ഇഷ്മര്‍ റാംലന്‍ചരണ്‍, മുറി ബുള്ളോക്ക്, അവതാര്‍ സിങ്ങ്, ഡോ. എ. ദിദാര്‍ സിങ്ങ്, അശോക് റാവോ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

കേരളത്തില്‍ ആദ്യമായാണ് ഭാരതീയ പ്രവാസികളുടെ സംഗമമായി ' ഗോപിയോ ' സംഘടിപ്പിക്കുന്നതെന്നും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് നഴ്‌സുമാരുടെ വിഷയങ്ങള്‍ സ്വന്തം കാര്യമായാണ് കാണുന്നതെന്നും പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മുഖ്യപ്രഭാഷണത്തില്‍ വ്യക്തമാക്കി. 'ഗോപിയോ' പ്രസിഡന്‍റ് അശോക് രാം സരണ്‍ അദ്ധ്യക്ഷനായി. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ്, മുന്‍ ഗവര്‍ണര്‍ എം. എം. ജേക്കബ്, ഗോപിയോ ചെയര്‍മാന്‍ ഇന്ദര്‍ സിങ്ങ്, എക്‌സി. വൈസ് പ്രസിഡന്‍റ് സണ്ണി കുലത്തക്കല്‍, പി. സി. സിറിയക്, തോമസ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു
രാഷ്ട്രം അഭിമാനിക്കുന്നു: ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക